ചെന്നൈ: പൊലീസ് മർദ്ദനത്തിൽ മനംനൊന്ത് ചെന്നൈയിൽ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് കാലത്ത് വീട്ടുവാടക നൽകിയില്ലെന്ന പരാതിയിലായിരുന്നു പൊലീസ് മർദ്ദനം. അണ്ണാഡിഎംകെ നേതാവായ വീട്ടുടമസ്ഥൻ രാജേന്ദ്രന്റെ പരാതിയിലായിരുന്നു പൊലീസ് മർദനം. 80 ശതമാനം പൊള്ളലേറ്റ ചെന്നൈ സ്വദേശി ശ്രീനിവാസൻ്റെ നില ഗുരുതരമായി തുടരുകയാണ്.