മാള്‍ഡ: പശ്ചിമ ബംഗാളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍‌ ശ്രമിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഇംഗ്ലീഷ് ബസാർ പൊലീസ് സേറ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഇമ്രാൻ ഷെയ്ക്ക് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ പ്രസിവിച്ചു എന്നാരോപിച്ച് ഇമ്രാൻ ഷെയ്ക്ക് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 10 വര്‍ഷം മുമ്പാണ് യുവതിയും പ്രതിയായ യുവാവും തമ്മില്‍ വിവാഹിതരാകുന്നത്. ദമ്പതിമാര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. ഏഴ് ദിവസം മുമ്പ് യുവതി വീണ്ടും പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഇതോടെയാണ് പ്രതി സ്വന്തം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍  തലയ്ക്ക് പരിക്കേറ്റ യുവതിയെ മാൽഡ മെഡിക്കൽ കോളേജിലും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.