വീട്ടിൽ കൊണ്ടുവിടവെ 22കാരിയായ യുവതിയെ പീഡിപ്പിച്ചു. ബൈക്ക് ടാക്സി ഡ്രൈവർ ചെന്നൈയിൽ അറസ്റ്റിൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി ചൊവ്വാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.പ്രതിയെ കോടതിയിൽ ഹാജരാക്കി ചൊവ്വാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ചെന്നൈ: സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിൽ 22കാരിയെ ലൈം​ഗികമായി ഉപദ്രവിച്ച ശിവകുമാർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ചൊവ്വാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശിവകുമാറിന്റെ മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. ചെന്നൈയിലെ പക്കികരണൈയിലുള്ള തന്റെ സുഹൃത്തിനെ കാണാൻ തിങ്കളാഴ്ച വൈകിട്ടാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. തിരിച്ചുള്ള യാത്രയ്ക്കായി കാത്തിരിക്കാൻ ശിവകുമാറിനോട് യുവതി ആവശ്യപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

ശിവകുമാർ യുവതിയെ വീട്ടിൽ കൊണ്ടുവിടാനായി വിജനമായ വഴിയിലൂടെ സഞ്ചരിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഡ്രൈവർ യുവതിയെ വീട്ടിൽ ഇറക്കിവിട്ടു. യുവതി ഭർത്താവിനോട് സംഭവം പറഞ്ഞു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.