താഴ്ന്ന ജാതിയില്‍പ്പെട്ട നിനക്ക് ബിരിയാണി വില്‍ക്കാന്‍ എങ്ങനെ ധൈര്യപ്പെട്ടുവെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ രബുപുര പൊലീസ് കേസെടുത്തു.
ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ ബിരിയാണി വില്‍പനക്കാരനായ ദലിത് യുവാവിന് നേരെ ഒരുസംഘം ആളുകളുടെ ആക്രമണം. ജാതി പറഞ്ഞാണ് 43 കാരനായ ബിരിയാണി വില്‍പനക്കാരനു നേരെ ആക്രമണം അഴിച്ചുവിടുന്നത്. ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ട നിനക്ക് ബിരിയാണി വില്‍ക്കാന്‍ എങ്ങനെ ധൈര്യപ്പെട്ടുവെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ രബുപുര പൊലീസ് കേസെടുത്തു.
ബിരിയാണി വിറ്റതില്‍ ഇയാളോട് മാപ്പ് പറയാനും ആക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇയാളുടെ സഹായികളും കൂടെ ജോലി ചെയ്യുന്നവരും ഭയന്നു മാറി നില്‍ക്കുന്നതും കാണാം. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മര്‍ദ്ദനമേറ്റ ബിരിയാണി വില്‍പനക്കാരനോട് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്.
