ബിജെപി നേതാവിന്‍റെ സ്ത്രീ സുഹൃത്തിനെ അവരുടെ ഭര്‍ത്താവും മൊഹിതിന്‍റെ ഭാര്യയും തല്ലിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കാണ്‍പുര്‍: സ്ത്രീ സുഹൃത്തിനൊപ്പം കാറില്‍ കണ്ടതിന് ബിജെപി നേതാവിനെ പൊതുവഴിയില്‍ ചെരുപ്പൂരി തല്ലി ഭാര്യ. ഭുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ സെക്രട്ടറി കൂടിയായി ബിജെപി നേതാവ് മൊഹിത് സൊന്‍കറിനാണ് മര്‍ദ്ദനമേറ്റത്. പൊതുവഴിയില്‍ വച്ച് ചെരുപ്പ് കൊണ്ട് ബിജെപി നേതാവിന് ഭാര്യയും അമ്മയും അടക്കമുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി നേതാവിന്‍റെ സ്ത്രീ സുഹൃത്തിനെ അവരുടെ ഭര്‍ത്താവും മൊഹിതിന്‍റെ ഭാര്യയും തല്ലിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഹിതിനെ ഭാര്യ തല്ലുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജൂഹി പൊലീസ് ഉടന്‍ തന്നെ സ്ഥലത്ത് എത്തി.

Scroll to load tweet…

ഇരു വിഭാഗങ്ങളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്തു. മൊഹിത് ശങ്കറിന്‍റെ ഭാര്യ മോണി ശങ്കറും സ്ത്രീ സുഹൃത്തിന്‍റെ ഭര്‍ത്താവും ജൂഹി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബാബുപുര്‍വ എസിപി അലോക് സിംഗ് പറഞ്ഞു. 

വീടുമാറാൻ പറഞ്ഞതിന് ഉടമസ്ഥനെ ചുറ്റികക്ക് അടിച്ചു കൊന്നു, മൃതദേഹത്തിനൊപ്പം സെൽഫിയെടുത്തു; യുവാവ് പിടിയിൽ

ദില്ലി: വീട്ടുടമസ്ഥനെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത യുവാവ് പിടിയില്‍. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ മംഗോൽപുരിയിലാണ് സംഭവം. ഓഗസ്റ്റ് ഒമ്പതിനാണ് വീട്ടുടമസ്ഥനെ 25കാരനായ പങ്കജ് കുമാർ സാഹ്നി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സുരേഷ് എന്നയാളാണ് മരിച്ചത്. പ്രതി സ്ഥലംവിടും മുമ്പ് മൃതദേഹത്തിനൊപ്പം സെൽഫിയെടുക്കുകയും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥൻ അപമാനിച്ചതിന് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാറിലെ സമസ്തിപൂർ സ്വദേശിയാണ് പങ്കജ് കുമാർ സാഹ്നി.

'ലോണ്‍ ഇല്ലാതെ കാര്‍ വാങ്ങി'; പണ്ടത്തെയും ഇപ്പോഴത്തെയും കാമുകിമാര്‍ക്ക് നന്ദി പറഞ്ഞ് യുവാവ്, പോസ്റ്റ് വൈറല്‍