ബിജെഡി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള കുളവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കാനിരിക്കെ ഒഡിഷയില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. കുര്‍ദയിലെ പാര്‍ട്ടി ഓഫിസിന് മുന്നില്‍വെച്ചാണ് മണ്ഡലം പ്രസിഡന്‍റ് മന്‍ഗുലി ജന എന്ന നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നത്. 

ബിജെഡി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള കുളവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ജെന. മാര്‍ച്ച് 26നും ഒഡിഷയില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.