ഹരിദ്വാർ: ബിജെപി എംപി തിരാത് സിം​ഗ് രാവത്ത് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഭീമ​ഗോഡ് പന്തിന് സമൂപത്ത് വച്ചായിരുന്നു അപകടം നടന്നത്. തലകീഴായിട്ടാണ് വാഹനം മറിഞ്ഞു കിടന്നിരുന്നത്. ഉത്തരാഖണ്ഡ് ഖാർവാളിലെ എംപിയാണ് തിരാത് സിം​ഗ് റാവത്ത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് എംപി സഞ്ചരിച്ച വാഹനം തല കീഴായി മറിഞ്ഞത്. കഴുത്തിന് നിസ്സാര പരിക്ക് പറ്റിയെ എംപിയെ ഹരിദ്വാറിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിദ​ഗ്ദധ ചികിത്സയ്ക്കായി അദ്ദേഹത്തെ ദില്ലി എയിംസിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അപകടം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിനൊപ്പം ഡ്രൈവറും ​ഗൺമാനും ഉണ്ടായിരുന്നു.