ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നംഘ സംഘം പട്ടാപ്പകൽ ബി ജെ പി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി ജെ പി പ്രവർത്തകനായ ദിലിപ് ഗിരി(42) എന്നയാളെയാണ് കൊലപ്പെടുത്തിയത്.  ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.

ബുധനാഴ്ച ഉച്ചയോടെയാണ് ഗോസായ്ഗഞ്ച് ബസാറിലെ ഒരു കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ദിലിപ് ഗിരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. 

വെടിവെപ്പിന് പിന്നാലെ ബസാറിലെ വ്യാപാരികള്‍ പരിഭ്രാന്തരായിലാണ്.  പലരും കടകള്‍ അടച്ച് വീടുകളിലേക്ക് മടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി