ബോംബ് വീടിന് മുൻവശത്തെ കിണറ്റിൽ വീണതിനാൽ വൻ അത്യാഹിതം ഒഴിവായി. 

കോഴിക്കോട്: വടകരയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ ബോംബേറ്. വടകര തോടന്നൂർ കന്നിനടയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോൾ ബോംബ് എറിഞ്ഞത്. 

വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബോംബ് വീടിന് മുൻവശത്തെ കിണറ്റിൽ വീണതിനാൽ വൻ അത്യാഹിതം ഒഴിവായി. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona