Asianet News MalayalamAsianet News Malayalam

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന പതിനഞ്ചുകാരൻ മരിച്ച സംഭവം; ആശുപത്രി അധികൃതരുടെ അശ്രദ്ധയെന്ന് കുടുംബം

ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരിച്ചെതെന്നാണ് കുടുംബാം​ഗങ്ങളുടെ ആരോപണം. ഇവർ ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസെത്തിയാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. 

boy dies bees attack in Maharashtra
Author
Thane, First Published Jul 6, 2021, 11:59 AM IST

താനെ: തേനീച്ചയുടെ കുത്തേറ്റ് പതിനഞ്ചുകാരനായ ആൺകുട്ടി മരിച്ച സംഭവത്തിൽ ചികിത്സയിൽ അശ്രദ്ധയുണ്ടെന്ന് ആരോപിച്ച് കുടുംബാം​ഗങ്ങൾ. മഹാരാഷ്ട്രയിലാണ് സംഭവം. താനെയിലെ റബോഡി പ്രദേശത്ത് താമസിക്കുന്ന ആൺകുട്ടിയെ തിങ്കളാഴ്ചയാണ് തേനീച്ച ആക്രമിച്ചത്. തുടർന്ന് കുടുംബാം​ഗങ്ങൾ കൽവയിലെ ഛത്പതി ശിവജി മാഹാരാജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച രാത്രിയോടെ കുട്ടി മരിച്ചത്. 

ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരിച്ചെതെന്നാണ് കുടുംബാം​ഗങ്ങളുടെ ആരോപണം. ഇവർ ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസെത്തിയാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. ആകസ്മികമരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിലെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
 

Follow Us:
Download App:
  • android
  • ios