അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകാൻ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം നട്ടിയതിനാല്‍ കൊച്ചി പൊലീസ് ഇവരെ പിടികൂടിയത്. 

കൊച്ചി: കൈക്കൂലി കേസില്‍ കൊച്ചിയില്‍ പിടിയിലായ കർണാടക പൊലീസുകാരെ വിട്ടയക്കും. സിആര്‍പിസി 41 വകുപ്പ് പ്രകാരം നോട്ടീസ് നൽകിയാണ് ഇൻസ്‌പെക്ടർ അടക്കം 4 പേരെ വിട്ടയക്കുക. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇവരെ വിട്ടയക്കുന്നത്. ഈ മാസം 16 ന് വീണ്ടും ഹാജരാകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് കൊച്ചി പൊലീസ് ഇവരെ പിടികൂടിയത്. അതേസമയം, കർണാടക പൊലീസുകാരിൽ നിന്ന് കണ്ടെത്തിയത് ഭീഷണിപ്പെടുത്തി വാങ്ങിയ പണമാണെന്ന് തൃക്കാക്കര അസി. കമ്മീഷണർ പി വി ബേബി പ്രതികരിച്ചു. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കും.

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തി കൊച്ചി സ്വദേശികളിൽ നിന്നും പണം തട്ടിയെടുത്തതിനാണ് ബെംഗളുരു വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ പിടിയിലായത്. സി ഐ ശിവപ്രകാശ്, പൊലീസുകാരായ സന്ദേശ്, ശിവണ്ണ, വിജയകുമാർ എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. കേസിന്‍റെ തുടർനടപടികളുടെ കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: 'ഗണേശഭക്തനാണ്'; ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനോടാണ് വിയോജിപ്പെന്ന് തരൂർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്