Asianet News MalayalamAsianet News Malayalam

വിവാഹ ശേഷം ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകവേ പെണ്‍കുട്ടിയെ മുന്‍ കാമുകന്‍ തട്ടിക്കൊണ്ടു പോയി

രാജസ്ഥാനിലെ സിക്കാറിന് സമീപം രാം ഭക്ഷ് പുരയിലാണ് സംഭവം. ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ് അങ്കിത് സെവ്ഡ എന്നയാളും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്

bride kidnapped by former lover
Author
Rajasthan, First Published Apr 18, 2019, 8:06 PM IST

സിക്കാര്‍: വിവാഹത്തിന് ശേഷം ഭര്‍തൃ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മുന്‍കാമുകന്‍ തോക്കു ചൂണ്ടി ഭയപ്പെടുത്തി തട്ടിക്കൊണ്ടു പോയി. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ് ഇവരുടെ മുന്‍ കാമുകനായ അങ്കിത് സെവ്ഡ എന്നയാളും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് ബലമായി തട്ടിക്കൊണ്ടു പോയത്. 

വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അഞ്ചു പേരടങ്ങുന്ന സംഘം കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞ് കുട്ടിയെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റു.
 

Follow Us:
Download App:
  • android
  • ios