ഗർഭിണിയായ സഹോദരിയെ മർദ്ദിച്ച ഭര്‍ത്താവിനെ യുവാവ് കൊന്നു

മുംബൈ: ഗർഭിണിയായ സഹോദരിയെ മർദ്ദിച്ച ഭര്‍ത്താവിനെ യുവാവ് കൊന്നു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. നാല്‍പ്പത്തഞ്ചുകാരനായ രാമു ബലിറാം ഷിന്‍വറാണ് അറസ്റ്റിലായത്. 

വീട്ടില്‍ വച്ച് ഗര്‍ഭിണിയായ സഹോദരിയെ ഭര്‍ത്താവ് ഗുരുനാഥ് ചാറ്റിയ ബോയിര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെ സഹോദരനും സഹോദരി ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സഹോദരീ ഭര്‍ത്താവിനെ ഇയാള്‍ മര്‍ദ്ദിക്കുകയും തല ഭിത്തിക്ക് ഇടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാള്‍ മരിച്ചു.