സംഭവത്തില്‍ സഹോദരങ്ങളായ സുന്ദരേശ റാവു, ശ്രീധര റാവു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

ആലപ്പുഴ: ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികനെ സഹോദരങ്ങൾ ഇടിച്ചു കൊന്നു. ചേർത്തല തെക്ക് മറ്റത്തിൽ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസികളായ സുന്ദരേശ റാവു, സഹോദരൻ ശ്രീധര റാവു എന്നിവരെ അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരു കുടുംബങ്ങളും തമ്മിൽ അതിർത്തിയെ ചൊല്ലി ഏറെ നാളുകളായി പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തർക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.