നാഗ്‍പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 19 കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ജനുവരി 22നാണ് സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് 52 കാരനെ നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയെന്നാണ് പരാതി. സ്പിന്നിംഗ് മിൽ സൂപ്പർവൈസറായ യോഗിലാൽ രഹാങ്കടലെ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സഹോദരനൊപ്പം വാടകവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. സഹോദരൻ മുറിയിലില്ലാത്ത സമയത്താണ് പീഡനം നടന്നത്.

രാത്രി മുറിയിലെത്തിയ യോഗിലാൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. തുടർന്ന് വായിൽ തുണിതിരുകിയാണ് യോഗിലാൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. മൂന്ന് ദിവസം കഴി‍ഞ്ഞാണ് പെൺകുട്ടി പീഡനവിവരം സഹോദരനോട് പറയുന്നത്.