കറ്റാനം: തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന പോത്തിനെ മോഷ്ടിച്ചു. ഭരണിക്കാവ് തെക്കേ മങ്കുഴി കുറ്റിപ്പുറത്ത് ഹരിദാസിന്റെ 50000 രൂപ വിലവരുന്ന പോത്താണ് ബുധനാഴ്ച രാത്രി മോഷ്ട്ടിക്കപ്പെട്ടത്. രാത്രി രണ്ട് മണിയോടെയാണ് പോത്തിനെ വാഹനത്തില്‍ കയറ്റി കൊണ്ടു പോയതെന്ന് സംശയിക്കുന്നു. രണ്ട് പോത്തുകളെ ഒന്നിച്ചാണ് സൂക്ഷിച്ചിരുന്നെങ്കിലും ഒരെണ്ണമാണ് മോഷ്ട്ടിക്കപ്പെട്ടത്. മറ്റൊന്നിനെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമീപ പ്രദേശത്തെ പശുക്കളെയും മോഷ്ടിക്കാന്‍ ശ്രമം നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വില പറഞ്ഞ് വാങ്ങാന്‍ എത്തിയവരെ കേന്ദ്രീകരിച്ച് വള്ളികുന്നം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.