ഏഴുപേര്‍ നല്‍കിയ പരാതിയിലാണ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് പിടികൂടിയത്

ദില്ലി: യാത്രക്കാരെ സ്ഥിരമായി കൊള്ളയടിക്കുന്ന സ്വകാര്യ ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും പിടികൂടി. ദില്ലിയിലാണ് സംഭവം. ജിതേന്ദ്രര്‍ സിംഗ് പോര്‍വാര്‍ (34), അമിത്ത് (24) എന്നിവരാണ് പിടിയിലായത്. ഏഴുപേര്‍ നല്‍കിയ പരാതിയിലാണ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് പിടികൂടിയത്.

നനജഫ്ഗറിലേക്ക് പോകുന്ന ബസില്‍ കയറിയ യാത്രക്കാരെ ഇരുവരും ചേര്‍ന്ന് മാര്‍ച്ച് 8 ന് കൊള്ളയടിച്ചെന്നാണ് പരാതി. യമുന ബ്രിഡ്ജിന്‍റെ അടുത്തെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് യാത്രക്കാര്‍ പറഞ്ഞു. പണം തട്ടിയെടുത്തതിന് പിന്നാലെ ബസില്‍ നിന്ന് ഇറങ്ങാനും ഇവര്‍ ആവശ്യപ്പെട്ടു.