Asianet News MalayalamAsianet News Malayalam

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഭാര്യയുടെ പരാതി, വ്യവസായിക്ക് 9 വർഷം കഠിന തടവ്

പീഡനം സഹിക്കവയ്യാതെ മകളെയും കൊണ്ട് ഇവർ 2016ൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു. 2016 മെയ് 7-ന് സുപെല പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകി.

Business man gets 9 year Imprisonment for unnatural sex with wife prm
Author
First Published Dec 25, 2023, 7:25 PM IST

ദില്ലി: പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ഭാര്യയുടെ പരാതിയിൽ വ്യവസായിക്ക് ഒമ്പത് വർഷം കഠിന തടവ്. ഛത്തീസ്ഗഡിലെ ദുർഗ് ഫാസ്റ്റ് ട്രാക്ക് കോവാദമനുസരിച്ച്, 2007-ൽ വിവാഹം കഴിഞ്ഞയുടനെ നിർബന്ധിത പ്രകൃതിവിരുദ്ധ ലൈംഗികത ഉൾപ്പെടെ, മാനസികവും ശാരീരികവുമായി ഇയാൾ നിരന്തരം ഭാര്യയെ പീഡിപ്പിച്ചു. സ്ത്രീധനത്തിന്റെ പേരിലും യുവതി പീഡിപ്പിക്കപ്പെട്ടെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. പീഡനം സഹിക്കവയ്യാതെ മകളെയും കൊണ്ട് ഇവർ 2016ൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു. 2016 മെയ് 7-ന് സുപെല പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകി.  ഐപിസി സെക്ഷൻ 377, ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ സ്ത്രീധന പീഡനത്തിന് സെക്ഷൻ 498 എ പ്രകാരമാണ് കേസെടുത്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios