ഏരൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് വളർത്തിയ ആളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ഏരൂർ സ്വദേശി പ്രസാദ് ഡാനിയലാണ് പിടിയിലായത്. ഇയാളുടെ വീട്ട് വളപ്പില്‍ നിന്നും ഒരുമീറ്റ‍ര്‍ ഉയരം വരുന്ന ആറ് കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെടുടത്തത്. 

കൊല്ലം: ഏരൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് വളർത്തിയ ആളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ഏരൂർ സ്വദേശി പ്രസാദ് ഡാനിയലാണ് പിടിയിലായത്. ഇയാളുടെ വീട്ട് വളപ്പില്‍ നിന്നും ഒരുമീറ്റ‍ര്‍ ഉയരം വരുന്ന ആറ് കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെടുടത്തത്. ഓയില്‍ഫാം കോർപ്പറേഷനിലെ ജീവനക്കാരനാണ് പ്രസാദ് ഡാനിയല്‍. സ്വന്തം ഉപയോഗത്തിനൊപ്പം ചില സുഹൃത്തുകള്‍ക്കും കഞ്ചാവ് നല്‍കിയിരുന്നു എന്ന് എക്സൈസ് സംഘം കണ്ടെത്തി. 

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. ഏരൂർ ആയിരനെല്ലൂരിലുള്ള വീട്ടുവളപ്പില്‍ നിന്നുമാണ് പാകമായ ആറ് കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെടുത്തത്. വീട്ടുവളപ്പില്‍ ആരും ശ്രദ്ധിക്കപ്പെടത്ത സ്ഥലത്താണ് ചെടികള്‍ വളർത്തിയത്. സ്വന്തം ആവശ്യത്തിന് വേണ്ടി വളർത്തിയതാണന്ന് ഡാനിയേല്‍ സമ്മതിച്ചു.