Asianet News MalayalamAsianet News Malayalam

ഐപിഎല്‍ മത്സരം കാണാന്‍ അനുവദിച്ചില്ല; യുവാവിന്‍റെ പരാതിയില്‍ ടി വി അവതാരകയ്ക്ക് എതിരെ കേസെടുത്തു

സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം കാണാന്‍   പ്രശാന്തിയും കൂടെയുള്ള അഞ്ചുപേരും തന്നെ അനുവദിച്ചില്ലെന്നാണ് സന്തോഷിന്‍റെ പരാതിയിലുള്ളത്

case against tv actor for not allowing man to watch IPL
Author
Hyderabad, First Published Apr 22, 2019, 5:08 PM IST

ഹൈദരാബാദ്: ഐപിഎല്‍ മത്സരം കാണാന്‍ അനുവദിക്കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ തെലുങ്ക് ടി വി അവതാരികയ്ക്കെതിരെ കേസെടുത്തു. പ്രശാന്തിയുടെ കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയും യുവാവിന്‍റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. സന്തോഷ് ഉപാധ്യ (41) എന്നയായാളാണ് അവതാരിക സി എച്ച് പ്രശാന്തിക്ക് എതിരെ പരാതി കൊടുത്തത്. 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം കാണാന്‍   പ്രശാന്തിയും കൂടെയുള്ള അഞ്ചുപേരും തന്നെ അനുവദിച്ചില്ലെന്നാണ് സന്തോഷിന്‍റെ പരാതിയിലുള്ളത്. കൂടാതെ ഇവര്‍ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തകയും ചെയ്തെന്നും ഇയാള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios