കൊല്ലം: കള്ളൻ മൊട്ടജോസിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചവർക്കെതിരെ കേസ്. മർദ്ദിച്ചു എന്നാരോപിച്ച് മൊട്ടജോസ് പൊലീസിന് നല്‍കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാൽ അറിയാവുന്ന മുപ്പതുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ആളൊഴിഞ്ഞ വീടുകളില്‍ താമസമാക്കി മൊഷണം പതിവാക്കിയ മൊട്ടജോസിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പരവൂരില്‍ നിന്നും നാട്ടുകാർ പികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. തെളിവെടുപ്പിനിടയില്‍ ഒളിപ്പിച്ചിരുന്ന 76 പവൻ സ്വർണവും പണവും പൊലീസ് കണ്ടെത്തി. ചോദ്യംചെയ്യലിനിടയില്‍ നാട്ടുകാർ മർദ്ദിച്ചുവെന്ന് ജോസ് പൊലീസിന് മൊഴിനല്‍കി. 

വൈദ്യപരിശോധന റിപ്പോർട്ടിലും മർദ്ദനമേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെ പരവൂർ പൊലീസ് കേസെടുത്തത്. കോടതി റിമാന്‍ഡ് ചെയ്ത മൊട്ടജോസ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

മോഷണക്കേസില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ജോസ് അയല്‍ സംസ്ഥാനങ്ങളില്‍ അടക്കം ജോലിക്ക് ശ്രമിച്ചുവെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ജൊലികിട്ടിയില്ല.  തുടർന്നാണ് വീണ്ടും മോഷണം തുടങ്ങിയതെന്നും മൊട്ടജോസ് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി നടത്തിയ ഇരുനൂറോളം മോഷണ കേസിലെ പ്രതിയാണ് ജോസ് എന്ന മൊട്ടജോസ്.