പഴവൂര്‍ ജുമാമസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് പഴവൂര്‍ സ്വദേശിയായ 14 കാരന്‍ മദ്രസ അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായത്.
തൃശ്ശൂർ: എരുമപ്പെട്ടി പഴവൂരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച മദ്രസ അധ്യാപകനെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്തു. പഴവൂര്‍ ജുമാമസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് പഴവൂര്‍ സ്വദേശിയായ 14 കാരന്‍ മദ്രസ അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായത്. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
