ഷാഹിറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ  ബന്ധുക്കള്‍ ഞായറാഴ്ച നബിദിനാഘോഷ പരിപാടികൾ കാണാനെത്തിയ ഷാഹിറിനെയും അനിയനെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

മലപ്പുറം: പ്രണയിച്ചതിന്‍റെ പേരിൽ മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. മർദ്ദിച്ചു എന്ന പരാതിയിൽ പെൺകുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കോട്ടക്കൽപൊലീസ് കേസെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കള്‍ ഞായറാഴ്ച നബിദിനാഘോഷ പരിപാടികൾ കാണാനെത്തിയ ഷാഹിറിനെയും അനിയനെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം കഴിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ ഷാഹിർ മരിച്ചു.

കൊലപാതക ശ്രമത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനും 15 പേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.