കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ മൂത്രം ഒഴിക്കണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ മൂത്രമൊഴിക്കാൻ ഇറങ്ങിയ പ്രതി ഈ സമയം തല ചുമരിൽ ഇടിച്ച് പരിക്കേൽപ്പിച്ചേന്നാണ് പൊലീസ് പറയുന്നത്.

കാസര്‍കോട്: മാല മോഷണക്കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. കർണാടക സുള്ള്യ സ്വദേശി ബഷീർ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാസര്‍കോട് നെല്ലിക്കട്ടയിൽ താമസിക്കുന്ന ബഷീറിനെ ഇന്നലെ മാല തട്ടിപ്പറിക്കുന്നതിനിടെ കാനത്തൂരിൽ നിന്നും നാട്ടുകാർ പിടികൂടിയിരുന്നു. ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ബഷീറിനെ ഇന്ന് വൈകുന്നേരം കാസർകോട് കോടതിയിൽ ഹാജരാക്കി. തിരികെ മടങ്ങുന്നതിനിടെ മൂത്രം ഒഴിക്കണമെന്ന് ബഷീർ ആവശ്യപ്പെടുകയായിരുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ മൂത്രമൊഴിക്കാൻ ഇറങ്ങിയ പ്രതി ഈ സമയം തല ചുമരിൽ ഇടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.