കാട്ടാക്കട: തിരുവനന്തപുരത്ത് പട്ടാപ്പകൽ മാല മോഷണം. കാട്ടാക്കട ശ്രീകൃഷ്ണപുരം റോഡിൽ വച്ച് തിങ്കളാഴ്ച രാവിലെ പത്തേമുക്കാലിനാണ് സംഭവം. കാട്ടാക്കട സ്വദേശി ബിന്ദുവിന്‍റെ മാലയാണ് ഇരുചക്രവാഹനത്തിലെത്തിയ ആൾ പൊട്ടിച്ച് കടന്ന് കളഞ്ഞത്. നെഞ്ചിലും മുതുകിലും മർദ്ദിച്ച ശേഷം മൂന്നര പവന്റെ മാല പൊട്ടിച്ച് കൊണ്ടു പോയെന്ന് ബിന്ദു പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. യുവതിയെ പിന്തുടർന്നു വന്ന കള്ളൻ ഇവരെ കടന്നു പോയ ശേഷം തിരികെ എത്തിയാണ് മാല പൊട്ടിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ബിന്ദു കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി. കാട്ടാക്കട പൊലീസ് അന്വേഷണമാരംഭിച്ചു.