ഒന്നര പവൻ്റ മാലയാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബാലരാമപുരം പൊലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം : ബാലരാമപുരം മുടവൂർപ്പാറ താന്നിവിളയിൽ മെഡിക്കൽ സ്റ്റോറിൽ കവര്‍ച്ച. ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്. വൈകീട്ട് 6 മണിക്ക് മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കൽ സ്റ്റോറിൽ എത്തിയ ആളാണ് മാല തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടത്. ഒന്നര പവൻ്റ മാലയാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബാലരാമപുരം പൊലീസ് അന്വേഷണം തുടങ്ങി.
അതേ സമയം സമാനമായ സംഭവമാണ് തിരുവനന്തപുരത്ത് മാറനല്ലൂരിലും കഴിഞ്ഞ ദിവസമുണ്ടായത്. ഇക്കഴിഞ്ഞ 13 നാണ് മാറനല്ലൂർ ചീനിവിളയിൽ കടയിൽ കുടിവെള്ളം ചോദിച്ചെത്തിയ യുവാക്കൾ കടയുടമയായ വൃദ്ധയുടെ സ്വർണമാല പൊട്ടിച്ചത്. ഒന്നരപ്പവൻ വരുന്ന മാലയെണ് ബൈക്കിൽ എത്തിയ സംഘം കൊണ്ടുപോയത്. ഉച്ചക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. യുവാക്കളുടെ ആവശ്യപ്രകാരം കുടിവെള്ളക്കുപ്പി എടുക്കാനായി തിരിഞ്ഞപ്പോൾ വുദ്ധയുടെ നെഞ്ചിൽ ശക്തിയായി അടിച്ചു. സംഭവിച്ചത് എന്തെന്ന് വൃദ്ധ മനസ്സിലാക്കും മുമ്പ് സംഘം മാല പിടിച്ചു പൊട്ടിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.
വെള്ള ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കളുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷിക്കുകയാണ്. സൈബർ സെൽ സഹായത്തോടെ അന്നേദിവസത്തെ മൊബൈൽ സിഗ്നലുകളും പരിശോധിക്കുന്നുണ്ട്. വാഹനവും വസ്ത്രവും വച്ച് പ്രതികളെ തിരിച്ചറിയുന്നവരുടെ സഹായവും പൊലീസ് തേടുകയാണ്. ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ സമാന കുറ്റം ചെയ്തരുടെയും പട്ടിക തയ്യാറാക്കി അന്വേഷിക്കുന്നുണ്ട്.
വിഷ്ണുപ്രിയയുടെ കൊലയാളി ശ്യാംജിത്? മാനന്തേരി സ്വദേശി കസ്റ്റഡിയിൽ
