തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആര്‍മി നടത്തിയ സമരത്തില്‍ പൊലീസുമായി ഏറ്റുമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍. സൗത്ത് ഈസ്റ്റ് ദില്ലി ഗോവിന്ദ്പുരി പൊലീസാണ് വ്യാഴാഴ്ച ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആര്‍മി നടത്തിയ സമരത്തില്‍ പൊലീസുമായി ഏറ്റുമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്. ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തെന്ന് ദില്ലി സൗത്ത് ഈസ്റ്റ് ഡിസിപി ഗ്യാനേഷ് കുമാര്‍ സ്ഥിരീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് രവിദാസ് ക്ഷേത്രം പൊളിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. എന്നാല്‍, പൊലീസ് നടപടിക്കെതിരെ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ ഭീം ആര്‍മി സമരവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.