Asianet News MalayalamAsianet News Malayalam

യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

യൂണിഫോമിലെത്തിയ പൊലീസുകാരന്‍ കൈയ്യില് കയറി പിടിച്ച് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടതിന്‍റെ ഞെട്ടലിലായിരുന്നു യുവതി.ഇന്നലെ രാത്രി പത്ത് മണിക്ക് ഒരു പരിചയവുമില്ലാത്ത ആള്‍ പൊലീസ് വേഷത്തിലെത്തി അക്രമിക്കാന്‍ ശ്രമിച്ചതില്‍ ആദ്യം ഭയപ്പെട്ടങ്കിലും ഉടനെ ശക്തമായി പ്രതികരിച്ചു.

Chennai Drunk cop harasses woman beaten up
Author
Chennai, First Published Dec 9, 2020, 9:25 AM IST

ചെന്നൈ: യൂണിഫോമിലെത്തി നടുറോഡില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിക്കാന്‍ പൊലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ചെന്നൈ കെ കെ നഗര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജീവിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. മദ്യപിച്ച് ലക്ക് കെട്ടെത്തിയ പൊലീസുകാരന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

യൂണിഫോമിലെത്തിയ പൊലീസുകാരന്‍ കൈയ്യില് കയറി പിടിച്ച് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടതിന്‍റെ ഞെട്ടലിലായിരുന്നു യുവതി.ഇന്നലെ രാത്രി പത്ത് മണിക്ക് ഒരു പരിചയവുമില്ലാത്ത ആള്‍ പൊലീസ് വേഷത്തിലെത്തി അക്രമിക്കാന്‍ ശ്രമിച്ചതില്‍ ആദ്യം ഭയപ്പെട്ടങ്കിലും ഉടനെ ശക്തമായി പ്രതികരിച്ചു. യുവതിയുടെ കരച്ചില്‍ കേട്ട് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ ഓടിയെത്തി പൊലീസിനെ തടഞ്ഞു. മദ്യപിച്ച് കാല് നിലത്തുറയ്ക്കാത്ത പരിവത്തിലാണ് കോണ്‍സ്റ്റബിള്‍ രാജീവ് യുവതിയെ അക്രമിക്കാന്‍ ശ്രമിച്ചത്. 

ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ശാലയ്ക്ക് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു യുവതി. എവിടേക്ക് പോകാനാണ് എന്ന് ചോദിച്ചെത്തിയ കോണ്‍സ്റ്റബിള്‍ രാജീവ് തന്‍റെ കൂടെ വരണം എന്ന് പറഞ്ഞ് യുവതിയുടെ കൈയ്യില്‍ പിടിച്ച് വലിച്ചിഴച്ചിഴക്കുകയായിരുന്നു. ചെന്നൈ എംജിആര്‍ നഗറിലെ ട്രാഫിക്ക് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കോണ്‍സ്റ്റബിള്‍ രാജീവ്. തടയാനെത്തിയ സമീപവാസികളെ ഭീഷണിപ്പെടുത്തിയെങ്കിലും കൂടുല്‍ പേര്‍ സംഘടിച്ചെത്തി പൊലീസിനെ കീഴപ്പെടുത്തി.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ യുവതി ബസ് കാത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം.യുവതിയുടെ പരാതിയില്‍ രാജീവിനെതിരെ ജാമ്യമില്ലാവകുപ്പുകളില്‍ കേസ് എടുത്തു. സര്‍വ്വീസില് നിന്ന് രാജീവിനെ സസ്പെന്‍ഡ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios