ഭോപ്പാല്‍: സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് ഛത്തീസ്ഗഡില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് ആംഡ് ഫോര്‍സ് ഉദ്യോഗസ്ഥനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഛത്തീസ്ഡഡിലെ നാരായണ്‍പൂറിലാണ് വെടിവയ്പ് നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. 

സഹസൈനികന്റെ വെടിയേറ്റ് ആറ് സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് ആംഡ് ഫോര്‍സ് 9ാം ബറ്റാലിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടന്ന വാക്കേറ്റത്തിനിടയിലാണ് അസിസ്റ്റന്‍റ് പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ഘന്‍ശ്യാം കുമേതി വെടിയുതിര്‍ത്തത്. നാരായണ്‍പൂറിലെ ആംഡെ ക്യാപിലായിരുന്നു ഇയാളെ പോസ്റ്റ് ചെയ്തിരുന്നത്. ഔദ്യോഗിക റൈഫിള്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ബിന്ദേശ്വരി സാഹ്നി, ഹെഡ് കോണ്‍സ്റ്റബിള്‍ രാമേശ്വര്‍ സഹു എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെയാണം സംഭവം നടന്ന സ്ഥലം.

ഭക്ഷണത്തെ ചൊല്ലി തര്‍ക്കം: സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മലയാളി ജവാന്‍ കൊല്ലപ്പെട്ടു

പ്ലാന്‍റൂണ്‍ കമാന്‍ഡര്‍ ലക്ഷ്മണ്‍ പ്രേമിയാണ് വെടിയേറ്റ മറ്റൊരുദ്യോഗസ്ഥന്‍. ഘനശ്യാം കുമേതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വെടിവയ്പിന് കാരണമായ പ്രകോപനമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.