നല്ല ജീവിതം വാഗ്ദാനം ചെയ്തും പണം നല്‍കിയും ചൈനയില്‍ നിന്നുള്ള റാക്കറ്റില്‍ ഉള്‍പ്പെട്ടവരാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്.
ഇസ്ലാമാബാദ്: പാക്കിസ്ഥാനി പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച് മനുഷ്യക്കടത്ത് നടത്തുന്നതായി റിപ്പോര്‍ട്ട്. നല്ല ജീവിതം വാഗ്ദാനം ചെയ്തും പണം നല്‍കിയും ചൈനയില്‍ നിന്നുള്ള റാക്കറ്റില്‍ ഉള്‍പ്പെട്ടവരാണ് ഇത്തരത്തില്‍ പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്. പാക്കിസ്ഥാനിലെ സ്വകാര്യ ചാനലായ എആര്‍ഐ ന്യൂസാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തുവിട്ടത്.
വിവാഹത്തിന് ശേഷം പെണ്‍കുട്ടികളെ ചൈനയിലേക്ക് കൊണ്ടുപോകും. ചിലരെ വേശ്യാവൃത്തിക്കും മറ്റ് ചിലരെ അവയവ കച്ചവടത്തിനായും ഉപയോഗിക്കുന്നെന്നും ആരോപണമുണ്ട്. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റാണെന്നും എന്നാല്‍ ഇത്തരം തട്ടിപ്പ് വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും ഇസ്ലാമാബാദിലെ ചൈനീസ് ഡെപ്യൂട്ടി അംമ്പാസിഡര്‍ പറഞ്ഞു.
