ഫോർട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല.
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ. തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടൽ കേസിലാണ് ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചലിലുള്ള ബാറിൽ സംഘർഷമുണ്ടായത്. തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയർപോർട്ട് സാജന്റെ മകൻ ഡാനിയാണ് ഈ ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ എതിർ ചേരിയിൽപ്പെട്ടവരാണ് ഡാനിയും സംഘവും. ഡാനി നടത്തിയ ഡിജെ പാർട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തായ നിധിമെത്തിയത്. ഡിജെക്കിടെ ഇരുസംഘങ്ങള്‍ തമ്മിൽ കൈയാങ്കിളും ഏറ്റമുട്ടലും നടന്നു. പൊലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മദ്യപിച്ച വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് തുമ്പ പൊലീസ് നിധിനെയും ഓം പ്രകാശിനെയും അറസ്റ്റ് ചെയ്തിരുന്നു.
തലസ്ഥാനത്ത് വീണ്ടും ഗുണ്ടകള്‍ സജീവ താവളമുറപ്പിക്കാൻ ശ്രമിക്കുന്നവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെതിനിടയാണ് ഏറ്റമുട്ടൽ. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പക്ഷെ ആരും പരാതി നൽകാൻ ആദ്യം തയ്യാറായില്ല. പൊലീസ് ശക്തമായി ഇടപെട്ടതോടെ ഹോട്ടൽ മാനേജർ പരാതി നൽകി. എല്ലാവർക്കുമെതിരെ സംഘടിച്ച് സംഘർഷമുണ്ടാക്കിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഓം പ്രകാശിനെ കൂടാതെ 10 പേരെ അറസ്റ്റ് ചെയ്തു. ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിച്ച സാജൻ, മകൻ ഡാനി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്.
(ഫയല്‍ ചിത്രം)
