കോയമ്പത്തൂര്‍: പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുകയും അത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് പേര്‍ ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

18 വയസ്സിന് താഴെയാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ പ്രായം. പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണെന്നും ട്രക്ക് ഡ്രൈവറായ അച്ഛന്‍ മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു.