Asianet News MalayalamAsianet News Malayalam

വളർത്തുനായ്ക്കളുടെ കടിയേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകണം, ചികിത്സ ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

താമരശ്ശേരി അമ്പായത്തോട്ടിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന മകനെ കാത്തു നിൽക്കവേ പ്രദേശവാസിയുടെ വളർത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

Compensation and treatment for pet dog attacked victim Human Rights Commission
Author
Kerala, First Published Nov 15, 2021, 11:51 PM IST

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന മകനെ കാത്തു നിൽക്കവേ പ്രദേശവാസിയുടെ വളർത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.     യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ  അലക്ഷ്യമായി അഴിച്ചു വിട്ട  ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.  

കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.  സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ഫൌസിയക്കാണ് കടിയേറ്റത്.  മുഖത്തും കൈകളിലും ആഴത്തിൽ മുറിവേറ്റു.  ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  റോഡിൽ ഫൗസിയയെ തള്ളിയിട്ട ശേഷം ദേഹമാസകലം നായകൾ കടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് നായയെ പിന്തിരിപ്പിച്ചത്. ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടർന്ന്  മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു.

ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നായിരുന്നു പരാതി. നായയുടെ അക്രമം തുടർക്കഥയായത് കാരണം നാട്ടുകാർ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.സിസിടി വിയിൽ നായകടിക്കുന്ന ദൃശ്യങ്ങൾ പകർന്നിട്ടുണ്ട്.  അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ മീനം കുളത്തുചാൽ ബംഗ്ലാവിൽ റോഷന്റെ ഉമമസ്ഥതയിലുള്ളവയാണ് നായ്ക്കൾ.   മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.  

Follow Us:
Download App:
  • android
  • ios