തൃശൂർ: മരോട്ടിച്ചാലിൽ സിപിഎം പ്രാദേശിക നേതാക്കൾ ഗർഭിണിക്കും മകനുമെതിരെ വീട്ടിൽക്കയറി വധഭീഷണി മുഴക്കിയതായി പരാതി. ഒല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മരോട്ടിച്ചാൽ സ്വദേശിനി സജനയാണ് പരാതിക്കാരി. വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ എത്തിയ സിപിഎം പ്രാദേശിക നേതാക്കൾ കൊലവിളി നടത്തിയെന്നാണ് പരാതി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ബിനോയിയും സിപിഎം ബ്രാഞ്ച് സെക്രട്ടറി ബ്രൈറ്റിനും എതിരെയാണ് പരാതി. 

ഒല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.  അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പ്രതികരിച്ചു. പരാതിക്കാരിയുടെ വീട്ടുവളപ്പിലൂടെ വഴി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിലാണ്.