Asianet News MalayalamAsianet News Malayalam

സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയിൽ നിന്ന് 50000 രൂപ കവർന്നതായി പരാതി

സ്വകാര്യ ആശുപത്രിയിൽ വെച്ച് മൂന്നംഗസംഘം അമ്പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ 17-ാം തിയതിയാണ് സംഭവം.

complaint was lodged that Rs 50000 was stolen from the patient s roommate at a private hospital kochi
Author
Kerala, First Published Sep 22, 2021, 10:39 PM IST

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ വെച്ച് മൂന്നംഗസംഘം അമ്പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ 17-ാം തിയതിയാണ് സംഭവം.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  രോഗിയുടെ സഹായിയെ കബളിപ്പിച്ചാണ് ഇവർ പണം കവർന്നത്.

ചികിത്സാ ചിലവിന് കൈവശം വെച്ച പണമായിരുന്നു തൃശൂർ സ്വദേശിയായ ശശികലയിൽ നിന്ന് തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളടക്കം ഹാജരാക്കി ഇവർ പൊലീസിൽ പരാതി നൽകി. തമിഴ്നാട് സ്വദേശികളാണ് തട്ടിപ്പ് നടത്തിയെന്ന സൂചനയാണ് പരാതിക്കാർ ഉന്നയിക്കുന്നത്.

Follow Us:
Download App:
  • android
  • ios