പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുവിനെ  കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചത്. പ്രതി നാല് വര്‍ഷമായി കുട്ടിയെ പീഡിപ്പിക്കുകയാണെന്നാണ് പരാതി.

കണ്ണൂര്‍: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി ബാബുവിനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ അറിയിച്ചത്. കണ്ണൂർ ചക്കരക്കല്ലിലാണ് അയൽവാസിയായ ഒന്‍പത് വയസുകാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചത്.

നാല് വർഷമായി പല തവണ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. ചൈൽഡ് ലൈന്റ നിർദ്ദേശത്തെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.