ഫയാസ് മദ്യപിച്ചിരുന്നുവെന്നും പൊലീസുമായുണ്ടായ തർക്കത്തിനിടെ ഇയാൾ ഹെഡ് കോൺസ്റ്റബിളിനെ അപമാനിക്കുകയായിരുന്നുവെന്നും...
ബെംഗളുരു: പൊലീസ് ഓഫീസറെ അപമാനിച്ച സംഭവത്തിൽ കർണ്ണാടക കോൺഗ്രസ് ജനപ്രതിനിധിയുടെ മകനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് ഡ്യൂട്ടിയിലിരുന്ന പൊലീസുകാരനെ നസീർ അഹമ്മദിന്റെ മകൻ ഫയാസ് അപമാനിച്ചത്. ഫയാസിനൊപ്പം മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
ഫയാസ് മദ്യപിച്ചിരുന്നുവെന്നും പൊലീസുമായുണ്ടായ തർക്കത്തിനിടെ ഇയാൾ ഹെഡ് കോൺസ്റ്റബിളിനെ അപമാനിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെംഗളുരുവിലെ അമൃതാലി പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം.
