കൊൽക്കത്ത: സഹപ്രവർത്തകന്റെ നാലര വയസുള്ള മകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സിഐഎസ്എഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാരദിപിലെ ഓയിൽ റിഫൈനറിയിൽ ഹെഡ് കോൺസ്റ്റബിളായ എം കന്ദസ്വാമി (48)യാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗികാതിക്രമം നടത്തിയതായുമാണ് കേസ്.

“ചോക്ലേറ്റ് നൽകാനെന്ന വ്യാജേന ഇയാൾ പെൺകുട്ടിയെ സ്ഥിരമായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയുടെ മുന്നിൽ ഇയാൾ വിവസ്ത്രനായി നിൽക്കാറുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ്, ചോക്ലേറ്റ് നൽകാമെന്ന കാരണം പറഞ്ഞ് ഹെഡ് കോൺസ്റ്റബിൾ മകളെ വീട്ടിലേക്ക് വിളിച്ചപ്പോൾ പെൺകുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നി. പെൺകുട്ടി തിരിച്ചെത്തിയപ്പോൾ അമ്മ കന്ദസ്വാമിയുടെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചു. തന്നോട് കന്ദസ്വാമി എങ്ങനെയാണ് പെരുമാറിയതെന്ന് പെൺകുട്ടി വിശദീകരിച്ചു. ഇതേത്തുടർന്നാണ് അവർ പരാതി നൽകിയത്.” അഭയചന്ദ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജുഗൽ ദാസ് പറഞ്ഞു.

ഇതേത്തുടർന്ന് കന്ദസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം പൊലീസ് എഫ്.ഐ.ആർ നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെതിരെ ഐ.പി.സി, പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.