വിവാദ യൂട്യൂബർ വിജയ് പി. നായരെ സൈനികരെ അധിക്ഷേപിച്ച കേസിൽ അറസ്റ്റ് ചെയ്തു.  സൈനികരെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പടുത്തിയത്

തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി. നായരെ സൈനികരെ അധിക്ഷേപിച്ച കേസിൽ അറസ്റ്റ് ചെയ്തു. സൈനികരെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പടുത്തിയത്. സൈബർ പൊലീസാണ് ജയിലിൽ കഴിയുന്ന വിജയ് പി നായറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

സ്ത്രീകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. പിന്നാലെയാണഅ സൈനികരെയും കുടുബംത്തെയും അധിക്ഷേപിച്ചെന്ന പരാതിയും ഉയർന്നത്. 

ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസിൽ യൂടൂബർ വിജയ് പി നായർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് എതിർത്തെങ്കിലും ഉപാധികളോടെയാണ് ജാമ്യം. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ റിമാൻഡിലാണ് വിജയ് പി നായർ.