Asianet News MalayalamAsianet News Malayalam

രണ്ടാംനിലയില്‍ നിന്നും ചാടിയ പ്രതിയെ പിടികൂടാന്‍ കോണ്‍സ്റ്റബിള്‍ പുറകെ ചാടി

പുലര്‍ച്ചെ അഞ്ച് മണിക്കാണ് കോണ്‍സ്റ്റബിളിനെ തള്ളിമാറ്റി പ്രതി രണ്ടാംനിലയില്‍ നിന്നും ചാടിയത്. ടോയ്‍ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി രണ്ടാം നിലയിലെത്തിയത്. 

cop jumped to catch culprit from first floor
Author
Delhi, First Published Apr 21, 2019, 10:24 AM IST

ദില്ലി: ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാനായി രണ്ടാം നിലയില്‍ നിന്നും ചാടിയ പൊലീസ് കോണ്‍സ്റ്റബിളിന് പരിക്ക്. കാലിന് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദില്ലി ഗുരുഗ്രാമിലാണ് സംഭവം.  പുലര്‍ച്ചെ അഞ്ച് മണിക്കാണ് കോണ്‍സ്റ്റബിളിനെ തള്ളിമാറ്റി പ്രതി രണ്ടാംനിലയില്‍ നിന്നും ചാടിയത്. ടോയ്‍ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി രണ്ടാം നിലയിലെത്തിയത്. 

പ്രതിക്ക് പിന്നാലെ രണ്ടാം നിലയില്‍ നിന്നും ചാടിയ കോണ്‍സ്റ്റബിള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിടിച്ച് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് പൊലീസ് ഉദ്യോസ്ഥരെത്തി ഇയാളെ പിടികൂടി. മോഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios