Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

അജ്‌മേറിലെ പിസന്‍ഗന്‍ പൊലീസ് സ്റ്റേഷനിലെ വിക്രം സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്തു.
 

Cop suspended for sending obscene texts, videos to minor girl
Author
Ajmer, First Published Sep 21, 2021, 6:46 PM IST

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഫോണില്‍ അശ്ലീല സന്ദേശവും വീഡിയോയും അയച്ചതിനെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിലെ സസ്‌പെന്‍ഡ് ചെയ്തു. അജ്‌മേറിലെ പിസന്‍ഗന്‍ പൊലീസ് സ്റ്റേഷനിലെ വിക്രം സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്യുകയാണെന്ന് പഞ്ചായത്ത് സമിതി അംഗം പ്രദീപ് കുമാവാത്ത് പറഞ്ഞു.

പ്രദീപിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും പോക്‌സോ, ഐടി വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്‌തെന്ന് എസ്പി ജഗദീഷ് ചന്ദ്ര ശര്‍മ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios