ആറ്റിങ്ങൾ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങൾ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: പോക്സോ കേസിൽ തിരുവനന്തപുരത്ത് ദമ്പതികൾ അറസ്റ്റിൽ. ആറ്റിങ്ങൾ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ഒത്താശയോടെ ഒന്നാം പ്രതിയായ ശരത് നാല് വ‌ർഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. 

അതിജീവിതയായ പെണ്‍കുട്ടിയെ അധ്യാപികയോട് തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് ദമ്പതികള്‍ പിടിയിലായത്. ശരത്തിന്‍റെ ഭാര്യ നന്ദയ്ക്കുണ്ടായിരുന്നു രഹസ്യ ബന്ധം അയാള്‍ കണ്ടെത്തി. തന്നോടൊപ്പം തുടർന്നും ജീവിക്കണമെങ്കിൽ പരചയത്തിലുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച് വീട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് നന്ദ നിർബന്ധിച്ച് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ സാന്നിധ്യത്തിലാണ് പലപ്പോഴും ശരത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി ശേഷമാണ് രണ്ട് പേരെയും പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്