പൊയിനാച്ചി: മൂന്നു മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് ജീവനൊടുക്കിയത്.

ഭര്‍ത്താവിനേയും രണ്ടു വയസുള്ള മകനേയും ഉപേക്ഷിച്ചായിരുന്നു ജയകുമാരിയുടെ രണ്ടാം വിവാഹം. ഭര്‍ത്താവിന്റെ പരാതിയില്‍ കഴിഞ്ഞ നവംബര്‍ 27 ന് ഹൊസ്ദുര്‍ഗ് പോലീസ് ബാലനീതി വകുപ്പ് സെക്ഷന്‍ 75 ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തിരുന്നു. തുടര്‍ന്ന് ജയകുമാരി കോടതിയില്‍ ഹാജരായികേസില്‍ ജാമ്യമെടുത്തിരുന്നു. പെയിന്റിങ്ങ് തൊഴിലാളിയാണ് ജിഷാന്ത്. രാമചന്ദ്ര ആചാരലയുടെയും സുമതിയുടെയും മകളാണ് ജയ.