തായ്‍വാന്‍: ആര്‍ട്ട് മ്യൂസിയത്തിന്‍റെ മട്ടുപ്പാവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ക്കെതിരെ പൊലീസ് അന്വേഷണം. തായ്‍വാനിലെ ടെയ്‍നന്‍ ആര്‍ട്ട് മ്യൂസിയത്തിലാണ് സംഭവം. ചൈന പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് പുരുഷനെ ഇതിനകം പൊലീസ് ചോദ്യം ചെയ്ത് കഴിഞ്ഞു. കൂടെയുണ്ടായിരുന്ന സ്ത്രീയെയും ഉടന്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുസ്ഥലത്ത് കമിതാക്കള്‍ അപമര്യാദയായി പെരുമാറിയെന്നുള്ള ആരോപണം ഉയര്‍ന്നതോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുഖം മൂടി ധരിച്ച് കമിതാക്കള്‍  മ്യൂസിയത്തിന്‍റെ മട്ടുപ്പാവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.