Asianet News MalayalamAsianet News Malayalam

'ബോറടി' മാറ്റാന്‍ കൊലപാതകം; മക്കളെ കൊലപ്പെടുത്തിയ ദമ്പതികള്‍ പിടിയില്‍; നിര്‍ണായകമായത് സഹോദരന്‍റെ മൊഴി

ലണ്ടന്‍ സ്വദേശികളായ സാറയെയും ഭര്‍ത്താവ് ബ്രന്‍ഡനെയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്നും പതിനാലും പ്രായമുള്ള രണ്ട് മക്കളെ വിഷം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 24നാണ് ഇവരുടെ രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

couple killed two son for fun arrested in crucial evidence provided by brother
Author
London, First Published Nov 3, 2019, 6:17 PM IST

 ലണ്ടന്‍: ബോറടി മാറ്റാന്‍ മക്കളെ കൊല ചെയ്ത മാതാവിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് സഹോദരന്‍റെ മൊഴി. രണ്ട് മക്കളെ കൊലപ്പെടുത്തുകയും ശേഷിച്ച രണ്ടുകുട്ടികളെ കൊലപ്പെടുത്താനുമായിരുന്നു സഹോദരിയുടേയും ഭര്‍ത്താവിന്‍റേയും പദ്ധതി. സഹോദരിയുടേയും ഭര്‍ത്താവിന്‍റേയും പെരുമാറ്റത്തില്‍ കാര്യമായ തകരാര്‍ ഉണ്ടെന്ന നേരത്തെ സാമൂഹ്യ സുരക്ഷാ വിഭാഗത്തില്‍ നല്‍കിയ മുന്നറിയിപ്പ് അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും യുവാവ് ആരോപിക്കുന്നു. 

 Barrass made a number of disturbing posts to her Facebook page before she went on to kill two of her sons

ലണ്ടന്‍ സ്വദേശികളായ സാറയെയും ഭര്‍ത്താവ് ബ്രന്‍ഡനെയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്നും പതിനാലും പ്രായമുള്ള രണ്ട് മക്കളെ വിഷം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 24നാണ് ഇവരുടെ രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ പരിശോധനയിലാണ് ഇവരെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസിന് മാതാപിതാക്കളെ സംശയമില്ലായിരുന്നു. അ‍ജ്ഞാതനായ കൊലയാളിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിന് ഇടയിലാണ് ദമ്പതികള്‍ക്കെതിരെ സാറയുടെ സഹോദരന്‍ പൊലീസിനെ സമീപിക്കുന്നത്. വിശദമായ അന്വേഷണത്തില്‍ ശേഷിച്ച ആറ് കുട്ടികളെ അടുത്ത മെയ് മാസത്തില്‍ കൊലപ്പെടുത്താനായിരുന്നു ദമ്പതികളുടെ പദ്ധതിയെന്നും പൊലീസ് കണ്ടെത്തി. 

 Sarah Barrass broke down in court having pleaded guilty   Brandon Machin also pleaded guilty to the charges

സാറയുടെ സഹോദരന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലായിരുന്നു കുട്ടികളുടെ മരണത്തിലെ അന്വേഷണം ദമ്പതികളുടെ നേര്‍ക്ക് തിരിഞ്ഞത്. ദമ്പതികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും കേസില്‍ നിര്‍ണായകമായി. ചിപ്സ് തിന്നുത് പോലെയാണ് കൊലപാതകമെന്നാണ് സാറ സമൂഹമാധ്യമങ്ങളില്‍ വിവരിച്ചിരിക്കുന്നത്. ഒരിക്കല്‍ കഴിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ കഴിയില്ലെന്നും കൊലപാതകങ്ങളെ മഹത്വവല്‍ക്കരിച്ചും സാറ നിരവധി കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയിരുന്നു. 

 Barrass also posted a number of images involving the Grim Reaper

എലികളെ വളര്‍ത്തി അവയെ കൊലപ്പെടുത്തുന്നത് ദമ്പതികളുടെ രീതിയായിരുന്നു. കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്‍ ദമ്പതികള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും സാറയുടം സഹോദരന്‍ മാര്‍ട്ടിന്‍ പറയുന്നു. കുട്ടികളെ ദമ്പതികള്‍ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യ ക്ഷേമ വകുപ്പില്‍ വിവരം ആറുമാസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നുവെന്ന് മാര്‍ട്ടിന്‍ പറയുന്നു. ഹൊറര്‍ സിനിമകളും ആക്രമണ സ്വഭാവമുള്ള ചിത്രങ്ങളും ദമ്പതികള്‍ പതിവായി കാണാറുണ്ടായിരുന്നെന്നും മാര്‍ട്ടിന്‍ ആരോപിക്കുന്നു. കഴിഞ്ഞ മെയ് 24നാണ് രണ്ടു കുട്ടികളെ ഇവര്‍ കൊലപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios