തിരുവനന്തപുരം: സാനിറ്റൈസറും വിദേശമദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്നു വില്പന നടത്തിയതിന് കൊവിഡ്‌ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശിയായ സജിൻ ആണ് വര്‍ക്കല പോലീസിന്റെ  പിടിയിലായത്. ഈഥൈയില്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിട്ടൈസർ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയിൽ കലര്‍ത്തിയാണ് വിൽപന. 

പൊലിസ് പട്രോളിങ്ങിനിടയില്‍ മദ്യപിച്ചു വാഹനം ഓടിച്ചിരുന്ന ചെറുന്നിയൂര്‍ സ്വദേശിയായ യുവാവിനെ ഇന്ന് ഉച്ചയ്ക്ക് പോലിസ് പിടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സജിനെ കുറിച്ചുളള വിവരം കിട്ടുന്നത്. ചപ്പാത്തി എന്ന കോഡ് ഉപയോഗിച്ചാണ് മദ്യവിൽപന. ഒരു ലിറ്ററിന് 1600 രൂപ നിരക്കിലാണ് വിൽപന.