Asianet News MalayalamAsianet News Malayalam

മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; സിപിഎം നേതാവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കഴിഞ്ഞ ഡിസംബർ 29 നാണ് മോക് ഡ്രില്ല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 15 കാരനെ മാവൂർ പഞ്ചായത്ത് അംഗം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

cpm local committee member sexually abuse 15 year old boy in kozhikode
Author
First Published Jan 10, 2023, 12:46 AM IST

കോഴിക്കോട്: മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ സിപിഎം പ‌ഞ്ചായത്ത് അംഗത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് പോക്സോ കോടതി നാളെ വിധി പറയും. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. തെളിവുകളെല്ലാം എതിരായത് കൊണ്ടാണ് പ്രതി ഒളിവിൽ പോയതെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. പ്രോസിക്യൂഷനും ജാമ്യാപേക്ഷയെ എതിർത്തു.

ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് മോക് ഡ്രില്ല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 15 കാരനെ മാവൂർ പഞ്ചായത്ത് അംഗം ലൈംഗിക പീഡനത്തിനിരയാക്കിയത്. ആംബുലൻസിലും കാറിലും പീഡനം നടന്നുവെന്നായിരുന്നാണ് മൊഴി. പൊലീസ് കേസ് എടുത്തതോടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഉണ്ണികൃഷ്ണൻ ഒളിവിൽ പോയി. രാഷ്ട്രീയപ്രേരിതമായി കെട്ടിചമച്ച കേസാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിനിടെ  പ്രതിഭാഗം കോടതിയിൽ പറഞ്ഞു. 

Read More :  തലസ്ഥാനത്തെ ഗുണ്ടാപ്പോര്; ഓം പ്രകാശ് നേരിട്ട് ക്വട്ടേഷനിറങ്ങുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം, പൊലീസിന് വീഴ്ച

യുഡിഎഫുകാർക്ക് ഉണ്ണികൃഷണനോട് വൈരാഗ്യം ഉണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. മാത്രമല്ല, മണൽ മാഫിയക്ക് എതിരെ പ്രവർത്തിച്ചതിന്‍റെ വിരോധവും ഉണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. വ്യക്തമായ തെളിവുകളോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോതിയെ ബോധിപ്പിച്ചു. പൊതുപ്രവർത്തകനായ പ്രതി നിയമനടപടി നേരിടാതെ ഒളിവിൽ പോയത് തന്നെ തെളിവുകൾ ഇല്ലാതാക്കാനാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. സംഭവം നടന്ന ആംബുലൻസ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More :  പൂട്ടിയിട്ട കടകളും കച്ചവട സ്ഥാപനങ്ങളും കുത്തിത്തുറന്ന് മോഷണം, ആര്‍ഭാട ജീവിതം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Follow Us:
Download App:
  • android
  • ios