വടക്കുംനാഥ ക്ഷേത്രത്തിലും ബാലഭാസ്‌കർ താമസിച്ച ഹോട്ടലിലും പരിശോധന നടത്തിയ സംഘം തുടരന്വേഷണത്തിനായി പാലക്കാട്ടേക്ക് പോയി. ക്രൈംബ്രാഞ്ച് സംഘം രാവിലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

പാലക്കാട്: ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡ്രൈവർ അർജുന്‍റെ മൊഴി എടുത്തില്ല. വടക്കുംനാഥ ക്ഷേത്രത്തിലും ബാലഭാസ്‌കർ താമസിച്ച ഹോട്ടലിലും പരിശോധന നടത്തിയ സംഘം തുടരന്വേഷണത്തിനായി പാലക്കാട്ടേക്ക് പോയി. ക്രൈംബ്രാഞ്ച് സംഘം രാവിലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ 11 മണി മുതൽ 2 മണിക്കൂറോളമാണ് സംഘം ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തിയത്. വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് തലസ്ഥാനത്തേക്ക് മടങ്ങുന്ന വഴിയാണ് ബാലഭാസ്കറിന് അപകടമുണ്ടായത്. ക്ഷേത്രത്തിൽ ബാലഭാസ്കറും കുടുംബവും പൂജ നടത്തിയ വിവരങ്ങൾ, പുറപ്പെട്ട സമയം എന്നിവയുടെ രേഖകൾ സംഘം പരിശോധിച്ചിരുന്നു. ബാലഭാസ്കറും കുടുംബവും താമസിച്ച ഹോട്ടലിലും സംഘം തെളിവെടുപ്പ് നടത്തി.