കല്‍പറ്റയിലെത്തിയ അന്വേഷണസംഘം ജില്ലാ പോലീസ് സുപ്രണ്ട് ആര്‍ കറുപ്പു സ്വാമിയില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചു. വെടിവെപ്പു നടന്ന ദിവസവും തോട്ടടുത്ത ദിവസവും വൈത്തിരി റിസോര്‍ട്ടിലെത്തിയ ഡിവൈഎസ്പിമായുമായും ചര്‍ച്ച നടത്തി.
കല്‍പറ്റ: വയനാട് ലക്കിടിയില്‍ ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റും പോലീസുമായുള്ള ഏറ്റുമുട്ടലിനെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണസംഘം ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം റിസോര്‍ട്ടിലെത്തിലെത്തി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി ഡോ ശ്രീനിവാസിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം
കല്‍പറ്റയിലെത്തിയ അന്വേഷണസംഘം ജില്ലാ പോലീസ് സുപ്രണ്ട് ആര്‍ കറുപ്പു സ്വാമിയില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചു. വെടിവെപ്പു നടന്ന ദിവസവും തോട്ടടുത്ത ദിവസവും വൈത്തിരി റിസോര്‍ട്ടിലെത്തിയ ഡിവൈഎസ്പിമായുമായും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ഉപവന്‍ റിസോര്‍ട്ടിലെത്തിയത്. ജലീല്‍ വെടിയേറ്റുമരിച്ച റിസോര്‍ട്ടിന് മുന്നിലെ പൂന്തോട്ടത്തിലെത്തി പരിശോധന നടത്തി.
വെടിവെപ്പില്‍ തകര്‍ന്ന 207നമ്പര്‍ മുറിയും പോലീസ് ജീപ്പും പരിശോധിച്ചു. ഇതിനുശേഷം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റിസോര്‍ട്ട് ജീവനക്കാരെ ചോദ്യം ചെയ്ത് പ്രാഥമിക വിവരങ്ങളെടുത്തു. പലരും അവധിയിലായിരുന്നു. വെടിവെപ്പു നടന്ന രാത്രി ഉപവനിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരോടും വരും ദിവസങ്ങളില്‍ അന്വേഷണം സംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി ഡോ ശ്രീനിവാസ് ഡിവൈഎസ്പി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുഴുവന്‍ പരിശോധനകളും നടന്നത്.
