മുംബൈ, ഗോവഎന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ആലപ്പുഴ : കായംകുളത്ത് മയക്കുമരുന്നുമായി 11 പേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോട്ടി എന്ന് വിളിക്കുന്ന അമൽ ഫാറൂഖും മറ്റ് 10 പേരുമാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. മുംബൈ, ഗോവഎന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
'യുവജന സംഘടനകളിൽ കുടിയന്മാര്‍'; വിവാദമായതോടെ മലക്കംമറഞ്ഞ് മന്ത്രി, പഴി ചാനലുകള്‍ക്ക്
വിദ്യാർത്ഥി- യുവജന സംഘടനകളിലെ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്റെ പരാമർശം വിവാദത്തിൽ. ലോക ലഹരി വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം. വിവാദമായതോടെ ചാനലുകളെ കുറ്റപ്പെടുത്തി മന്ത്രി മലക്കം മറിഞ്ഞു.
നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ച് ചാനലുകൾ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്നാണ് മന്ത്രിയുടെ ആരോപണം. അന്താരാഷ്ട്രാ ലഹരിവിരുദ്ധ ദിനത്തിൻറെ സംസ്ഥാന തല ഉദ് ഘാടനം പ്രസംഗത്തിലായിരുന്നു യുവജന സംഘടനാ പ്രവർത്തകരെ കുറിച്ച് മന്ത്രിയുടെ വിവാദമായ പരാമർശം. ചാനലുകളിൽ പരാമർശം വാർത്താകുന്നതായി പേഴ്സണൽ സ്റ്റാഫ് അംഗം അറിയിച്ചതോടെ പ്രസംഗത്തിൻറെ അവസാന ഭാഗത്തിൽ തന്നെ മന്ത്രി മാധ്യമങ്ങൾക്കെതിരെ തിരിയുകയായിരുന്നു.
കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു
